ഐ എന്‍ എല്ലിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തിരക്കിട്ട് ശ്രമം.
തിരുവനന്തപുരം: ഐ എന്‍ എല്ലിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തിരക്കിട്ട് ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്‍്റ് അബ്ദുള്‍ വഹാബ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തി. ഒത്തുതീര്‍പ്പിന് മന്ത്രി മുന്‍കൈ എടുക്കണമെന്നാണ് അബ്ദുള്‍ വഹാബ് പക്ഷത്തിന്റെ ആവശ്യം. കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് കൂടിക്കാഴ്ചയക്കുശേഷം മന്ത്രി ദേവര്‍ കോവില്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന സി പി എമ്മിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഉച്ചയ്ക്കുശേഷം അബ്ദുള്‍ വഹാബ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നും കേള്‍ക്കുന്നുണ്ട്.

No comments