Breaking News

ചിദംബരം ഉള്‍പ്പെടെ മടങ്ങിയെത്തുന്നു; തരൂരും മനീഷ് തിവാരിയും ഒപ്പം; നിര്‍ണായക നീക്കവുമായി സോണിയ..!! കബിൽ സിബൽ അടക്കമുള്ളവർക്ക്..

 


ദേശീയ തലത്തില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടുത്തി പാര്‍ലമെന്ററി സമിതി പുനഃസംഘടിപ്പിച്ചു. പി ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ്വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പാര്‍ലമെന്റി സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.


പാര്‍ലമെന്റിലെ ഇരുസഭകളിലും പാര്‍ട്ടിയുടെ ഫലപ്രദമായ ഇടപെടലും പ്രവര്‍ത്തനവും നടത്തുന്നതിനാണ് ഇത്തരമൊരും നടപടിയെന്നാണ് സോണിയാഗാന്ധി അറിയിച്ചിരിക്കുന്നത്. ഒപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബംഗാളില്‍ നിന്നുള്ള എംപി അധിര്‍രജ്ജന്‍ ചൗധരി തന്നെ തുടരാനും തീരുമാനമായി.


മനീഷ് തിവാരിയേയും ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി പാര്‍ലമെന്ററി സമിതിയിലെ ചര്‍ച്ചകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സോണിയ അറിയിച്ചു.


അതേസമയം നേരത്തെ ലോക്‌സഭാ പാര്‍ട്ടി നേതാക്കളിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന രണ്ട് പേരുകളായിരുന്നു തരൂരിന്റേയും മനീഷ് തിവാരിയുടേയും. എന്നാല്‍ തല്‍സ്ഥാനത്ത് അധിര്‍ രജ്ഞന്‍ ചൗധരി തന്നെ തുടരും.


മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായിരുന്ന ആനന്ദ് ശര്‍മ (ഡെപ്യൂട്ടി ലീഡര്‍), ജയറാം രമേശ് (ചീഫ് വിപ്പ്) എന്നിവരടങ്ങിയ രാജ്യസഭാ സമിതിയില്‍ പുതിയതായി ചിദംബരം, സോണി, സിംഗ് എന്നിവരും ഉള്‍പ്പെടും. മൂവര്‍ക്കും പാര്‍ട്ടിയിലും പാര്‍ലമെന്റിയും അനുഭവസമ്ബത്തുണ്ട്.


പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷി ഇന്ന് യോഗം ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകീട്ട് നാല് മണിക്കാണ്. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍ഡിഎ യോഗവും, സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചര്‍ച്ച.

No comments