ജി 20 രാജ്യങ്ങളില്‍ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറെടുക്കുന്ന ഏകരാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ജി 20 രാജ്യങ്ങളില്‍ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറെടുക്കുന്ന ഏകരാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്ബോള്‍ ഊര്‍ജമേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്റെ കയറ്റുമതിയിലൂടെ രാജ്യത്തെ ഗ്രീന്‍ ഹൈഡ്രജന്റെ ആഗോള ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ദേശീയ ഹൈഡ്രജന്‍ പദ്ധതി (നാഷണല്‍ ഗ്രീന്‍ മിഷന്‍) ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു .

No comments