പ്രതിപക്ഷത്തിന്റെ ലക്ഷ്യം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, മോദി സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടെന്ന്.. ഒരുമിച്ച് നിന്നാൽ..
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി.
പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയാഗന്ധി പ്രതീക്ഷ പ്രകടിപ്പിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരിക്കണം പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ടി താല്പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകണം. സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.
സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്കുള്ള തീരുമാനം യോഗത്തിലുണ്ടാകും. മമത ബാനര്‍ജി,ശരത് പവാര്‍, എം.കെ.സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
No comments