നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
സംസ്ഥാനത്ത് ഇന്നലെ പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് താഴെയായിരുന്നു. എന്നാല്‍ 87 ദിവസത്തിന് ശേഷം ടിപിആര്‍ 17 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണവും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്.
രോഗവ്യാപനം രൂക്ഷമായി തുടരുന്നത് മലപ്പുറം ജില്ലയിലാണ്. മുപ്പതിനായിരത്തില്‍ അധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. എറണാകുളവും, കോഴിക്കോടുമാണ് സജീവ കേസുകള്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. വാക്സിനേഷന്‍ വേഗത്തിലാക്കി മഹാമാരിയെ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
No comments