Breaking News

അന്‍വറിനെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് വ്യക്തമാക്കി

 


അന്‍വറിനെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് വ്യക്തമാക്കി. അതു കൊണ്ടാണ് വീണ്ടും നിലമ്ബൂരില്‍ നിന്ന് അദ്ദേഹം വിജയിച്ച്‌ നിയസഭയിലെത്തിയതെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ആഫ്രിക്കയില്‍ പോയതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും യു.ഡി.എഫ് നേതാക്കളും പലപ്പോഴായി വിദേശത്ത് ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വറിന്‍റെ പ്രസ്താവനകളുടെ സ്വഭാവം പാര്‍ട്ടി വിലയിരുത്താറുണ്ടെന്നും തള്ളിക്കളയേണ്ടതിനെ മുമ്ബ് തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകനെതിരെ അന്‍വര്‍ നടത്തിയ അസഭ്യ പരാമര്‍ശം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇ.എന്‍ മോഹന്‍ദാസ് വ്യക്തമാക്കി.

No comments