ഇനി ഈ ശബ്ദം അടിച്ചമര്‍ത്താനാവില്ല..!! ഒറ്റക്കെട്ടായി പ്രതിപക്ഷം..!! ഒരു രാജ്യം ഒരു ലക്ഷം..!! ആപ്പ് ഒഴികെ എല്ലാ കക്ഷികളും..
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍, കാര്‍ഷിക നിയമം തുടങ്ങിയവയില്‍ കേന്ദ്രസര്‍ക്കാറിനെതിരായ പോരാട്ടം കടുപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരല്‍. പ്രക്ഷോഭ പരിപാടികള്‍ ഒറ്റക്കെട്ടായി ആസൂത്രണം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നിന്‍റെ ലക്ഷ്യം. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച പ്രഭാതവിരുന്നില്‍ 100 കോണ്‍ഗ്രസ് എം.പിമാര്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ പെങ്കടുത്തു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ഒത്തുചേരല്‍ പ്രതിേഷധങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള ശബ്ദം കൂടുതല്‍ ശക്തി നല്‍കും.
ഇൗ ശബ്ദം അടിച്ചമര്‍ത്താന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസും പങ്കുചേര്‍ന്നുവെന്നതാണ് പ്രധാന പ്രത്യേകത. മുന്‍ യോഗങ്ങളില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു.
ജെ.എം.എം, ജെ.കെ.എന്‍.സി, മുസ്ലിം ലീഗ്, ആര്‍.എസ്.പി, കെ.സി.എം നേതാക്കള്‍ക്കൊപ്പം എന്‍.സി.പി, ശിവസേന, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
രാഹുല്‍ ഗാന്ധിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രജ്ഞന്‍ ചൗധരി, കെ.സി. വേണുഗോപാല്‍, ജയ്റാം രമേശ് തുടങ്ങിയവരും പ്രഭാത വിരുന്നില്‍ പെങ്കടുത്തിരുന്നു.
കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മഹുവ മൊയ്ത്ര, എന്‍.സി.പിയുടെ സുപ്രിയ സൂലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡി.എം.കെയുടെ കനിമൊഴി തുടങ്ങിയവരും സംബന്ധിച്ചു.
പെഗസസ് വിഷയം കത്തിപ്പടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തുചേരലെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പെഗസസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു.

No comments