Breaking News

മുംബൈ വിമാനത്താവളത്തിന്​ ​അദാനിയുടെ പേര്​..!! എതിര്‍ത്ത്​ ശിവസേനയും എൻസിപിയും..!! പേര് മാറ്റിയാൽ..

 


മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്​ട്ര​ വിമാനത്താവളത്തിന്‍റെ പേര്​ മാറ്റാനുള്ള നീക്കത്തിനെതിരെ മഹാരാഷ്​ട്ര മന്ത്രിയും നാഷനലിസ്റ്റ്​ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവുമായ നവാബ്​ മാലിക്​ രംഗത്തെത്തി.


മുംബൈ വിമാനത്താവളത്തിന്‍റെ പേര്​ അദാനി വിമാനത്താവളം എന്നാക്കി മാറ്റിയ ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.


'എയര്‍പോര്‍ട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയാണ്​ വിമാനത്താവളത്തിന്​ ശിവജിയുടെ പേര്​ നല്‍കിയത്​. ജി.വി.കെയാണ്​ വിമാനത്താവളം നടത്തിപ്പോന്നിരുന്നത്​. ജി.വി.കെയുടെ ഓഹരികള്‍ അദാനി ഗ്രൂപ്പ്​ ഏറ്റെടുത്തതോടെ അവര്‍ വിമാനത്താവളത്തിന്‍റെ സഹ ഉടമകളായി.


അതിന്‍റെ അടിസ്​ഥാനത്തില്‍ അവര്‍ക്ക്​ വിമാനത്താവളത്തിന്‍റെ പേര്​ മാറ്റാന്‍ സാധിക്കില്ല. നേരത്തെ ജി.വി.കെ ഇങ്ങനെയൊന്നും ​ചെയ്​തിരുന്നില്ല'-നവാബ്​ മാലിക്​ പറഞ്ഞു.


'ഈ നീക്കം മഹാരാഷ്​ട്രയുടെ മാത്രമല്ല രാഷ്​ട്രത്തിന്‍റെ വരെ വികാരം വൃണപ്പെടുത്തുന്ന ഒന്നാണ്​. എയര്‍പോര്‍ട്ട്​ അതോറിറ്റിയു​െട വി.ഐ.പി ഗേറ്റിന്​ അദാനിയുടെ പേര്​​ നല്‍കിയതും അംഗീകരിക്കാന്‍ സാധിക്കില്ല. അത്​ ആളുകളുടെ വികാരത്തെ മുറിവേല്‍പിക്കും. അതോടെ ഭാവിയില്‍ പ്രശ്​നങ്ങള്‍ ഒഴിവാക്കാനായി അവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും'-മുതിര്‍ന്ന എന്‍.സി.പി നേതാവ്​ കൂട്ടി​ച്ചേര്‍ത്തു.


ഛത്രപതി ശിവജി വിമാനത്താവളത്തിന്‍റെ മുമ്ബില്‍ 'അദാനി വിമാനത്താവളം' എന്നെഴുതിയ ബോര്‍ഡാണ്​ തിങ്കളാഴ്ച ശിവസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചത്​. സംഭവം വിവാദമായതിന്​ പിന്നാലെ വിമാനത്താവളത്തി​േന്‍റയോ ടെര്‍മിനലുകളുടെയോ പേര്​ മാറ്റാന്‍ നീക്കമില്ലെന്ന്​ അദാനി ഗ്രൂപ്പ്​ പ്രസ്​താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

No comments