Breaking News

പ്ലസ് വണിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

 


തിരുവനന്തപുരം: പ്ലസ് വണിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മുന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഈ വിഷയത്തില്‍ ഒരു തരത്തിലുമുള്ള തയാറെടുപ്പും പഠനവും സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തിയിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

പതിനായിരകണക്കിന് കുട്ടികള്‍ പഠിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഒന്നും രണ്ടും അലോട്ട്മെന്‍റുകള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആകാശത്ത് നിന്ന് സീറ്റ് കൊണ്ടു വരുമോ എന്ന് സതീശന്‍ ചോദിച്ചു.

No comments