തൃണമൂല്‍ കോണ്‍ഗ്രസിനെ ത്രിപുരയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്..
തൃണമൂല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച് ത്രിപുര കോണ്‍ഗ്രസ്.ഏത് ബിജെപി വിരുദ്ധ ശക്തികളെയും ത്രിപുരയിലേക്ക് സ്വാഗതം ചെയ്യുന്നതായി ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പീയൂഷ് കാന്ത് ബിശ്വാസ് പറഞ്ഞു. ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ്, ബി.ജെ.പി വിരുദ്ധ കക്ഷിയില്‍ അണിചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്ഷണിച്ചത്.
കോണ്‍ഗ്രസുമായി കൈകോര്‍ത്താല്‍ ബിജെപിയുടെ ദുര്‍ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാം. എന്നാല്‍ ത്രിപുരയില്‍ വന്ന് ഒറ്റയ്ക്ക് തൃണമൂലിന് ഒന്നും ചെയ്യാനാകില്ലെന്നും ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു
എന്നാല്‍ തൃണമൂലുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് ബിശ്വാസ് വ്യക്തമായ മറുപടി നല്‍കിയില്ല

No comments