ചെലവു ചുരുക്കല്‍ പദ്ധതിയുമായി കോണ്ഗ്രസ്..!! വരുന്നത് നിരവധി മാറ്റങ്ങൾ..!! നേതാക്കൾ ഇനി മുതൽ..
ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നു. സെക്രട്ടറിമാര്‍ മുതല്‍ ജനറല്‍ സെക്രട്ടറിമാര്‍ വരെയുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ചെലവുചുരുക്കലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
'ചെലവുകള്‍ പരമാവധി ചുരുക്കുകയാണ് ലക്ഷ്യം. ഓരോ രൂപയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു' -കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സാല്‍ പറഞ്ഞു. സെക്രട്ടറിമാരോട് ട്രെയിനില്‍ യാത്ര ചെയ്യാനും സാധ്യമല്ലാത്തപ്പോള്‍ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് അംഗങ്ങളായ ജനറല്‍ സെക്രട്ടറിമാരോട് അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.
സെക്രട്ടറിമാര്‍ക്ക് 1400 കിലോമീറ്റര്‍ വരെയുള്ള ട്രെയിന്‍ യാത്രക്ക് പണം നല്‍കും. അതിന് മുകളിലുള്ള ദൂരങ്ങള്‍ക്ക്, ഏറ്റവും കുറഞ്ഞ വിമാന നിരക്ക് നല്‍കും. മാസത്തില്‍ രണ്ട് തവണ മാത്രമേ വിമാന നിരക്ക് നല്‍കൂ.
കാന്‍റീന്‍, സ്റ്റേഷനറി, വൈദ്യുതി, പത്രങ്ങള്‍, ഇന്ധനം മുതലായവയുടെ ചെലവുകള്‍ എ.ഐ.സി.സി ഭാരവാഹികള്‍ കുറക്കണം. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നിവരുടെ അലവന്‍സായ 12,000ഉം 15,000ഉം രൂപ വെട്ടിക്കുറക്കും. 'ഭൂരിഭാഗം പേരും ഈ തുക വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഈ ചെലവും കുറക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു' -ബന്‍സാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് എം.പിമാരോട് എല്ലാ വര്‍ഷവും 50,000 രൂപ സംഭാവന ചെയ്യാനും പാര്‍ട്ടിയുടെ അനുഭാവികളില്‍നിന്ന് സംഭാവനയായി പ്രതിവര്‍ഷം 4,000 രൂപ ആവശ്യപ്പെടാനും നിര്‍ദേശമുണ്ട്.
സമീപ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ഫണ്ട് കുത്തനെ കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തെയും പ്രചാരണത്തെയും ഇത് ഏറെ ബാധിച്ചതായി നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിരിവ് 17 ശതമാനമാണ് കുറഞ്ഞത്.
ബി.ജെ.പിക്ക് ലഭിക്കുന്ന തുക വര്‍ധിക്കുകയും ചെയ്തു. 2018-19 വര്‍ഷം ബി.ജെ.പിക്ക് ലഭിച്ചത് 1450 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 2555 കോടിയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 75 ശതമാനം വര്‍ധന. കോണ്‍ഗ്രസിന് 2019-20ല്‍ 318 കോടിയും 2018-19ല്‍ 383 കോടിയുമാണ് ലഭിച്ചത്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് രഹസ്യമായി സംഭാവന നല്കാവുന്ന സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 2017ലെ ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്. എസ്.ബി.ഐയുടെ തെരഞ്ഞെടുത്ത ശാഖകള്‍ വഴി മാത്രമാണ് വില്പന. വാങ്ങുന്നയാളിെന്റയോ പണം മുടക്കുന്നയാളിെന്റയോ പേര് ബോണ്ടിലുണ്ടാകില്ല.

No comments