വയനാട് ജില്ലയില്‍ മെഗാ വാക്സിനേഷന് ക്യാമ്ബ് ഇന്നും, നാളെയും നടക്കുന്നു
വയനാട് ജില്ലയില്‍ മെഗാ വാക്സിനേഷന് ക്യാമ്ബ് ഇന്നും, നാളെയും നടക്കുന്നു. 18 വയസിനുമുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സമ്ബൂര്‍ണ വാക്സിനേഷന് നല്കുന്ന റെക്കോഡും ജില്ലയ്ക്ക് സ്വന്തമാകുന്നതാണ്.
ആഗസ്റ്റ്14 ,15 ഈ രണ്ടു ദിവസത്തിലായി ഒരു ലക്ഷം പേര്‍ക്ക് വാക്സിന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇതുവരെ 5,72,950 പേരാണ് ആദ്യഡോസ് വാക്സിന് സ്വീകരിച്ചത്.

No comments