Breaking News

സുസ്​മിത ദേവ്​ പാര്‍ട്ടി വിട്ടതിന്​ പിന്നാലെ നെട്ട ഡിസൂസയെ മഹിള കോണ്‍ഗ്രസിന്‍റെ ആക്​ടിങ്​ പ്രസിഡന്‍റായി കോണ്‍ഗ്രസ്​ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.

 


ന്യൂഡല്‍ഹി: സുസ്​മിത ദേവ്​ പാര്‍ട്ടി വിട്ടതിന്​ പിന്നാലെ നെട്ട ഡിസൂസയെ മഹിള കോണ്‍ഗ്രസിന്‍റെ ആക്​ടിങ്​ പ്രസിഡന്‍റായി കോണ്‍ഗ്രസ്​ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. മുഴുവന്‍ സമയ അധ്യക്ഷയെ നിയമിക്കുന്നത്​ വരെ മഹിള കോണ്‍ഗ്രസിന്‍റെ ചുമതല ഡിസൂസയെ ഏല്‍പിച്ച വിവരം കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ്​ അറിയിച്ചത്​.

അസമിലെ പ്രമുഖ നേതാവും മുന്‍ എം.പിയുമായിരുന്ന സുസ്​മിത കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്​ വിട്ട്​ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സുസ്​മിത ​ദേവ്​ അസമില്‍ തൃണമൂലിനെ നയിച്ചേക്കുമെന്നാണ്​ വിവരം. പൗരത്വ പ്രക്ഷോഭ നേതാവും എം.എല്‍.എയുമായ അഖില്‍ ഗൊഗോയ്​ പാര്‍ട്ടി നേതൃ സ്​ഥാനം നിരസിച്ചതോടെയാണ്​ സുസ്​​മിതക്ക്​​ അവസരം ലഭിക്കുകയെന്നാണ്​ വിവരം.

No comments