Breaking News

മുസ്ലീം ലീഗില്‍ പ്രതിസന്ധിയില്ലെന്നും നിലവിലെ ആശയക്കുഴപ്പം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നും ലീഗ് നേതാവ് പി.എം.എ സലാം

 


മലപ്പുറം: മുസ്ലീം ലീഗില്‍ പ്രതിസന്ധിയില്ലെന്നും നിലവിലെ ആശയക്കുഴപ്പം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നും ലീഗ് നേതാവ് പി.എം.എ സലാം. പാണക്കാട് കുടുംബാംഗമായ മുഈന്‍ അലി തങ്ങളുടെ വക്കാലത്തെടുക്കാന്‍ കെ.ടി ജലീല്‍ ആരാണ്?. മുസ്ലീം ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടിക്കറിയാം. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ തീരുമാനമുണ്ടാകും. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനങ്ങളെടുക്കാന്‍ പാര്‍ട്ടിയില്‍ സംവിധാനമുണ്ടെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. .

പാര്‍ട്ടിയില്‍ ഒരു പ്രതിസന്ധിയുമില്ല. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം. വൈകിട്ട് ചേരുന്ന ഉന്നതാധികാര സമിതിയില്‍ എല്ലാം കലങ്ങിത്തെളിയും.

No comments