Breaking News

മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും മുന്‍ മന്ത്രി കെ ടി ജലീല്‍.

 


കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും മുന്‍ മന്ത്രി കെ ടി ജലീല്‍. ഇ ഡി പരിശോധന സംബന്ധിച്ച്‌ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയുണ്ടെന്നും അത് പുറത്ത് വിടേണ്ടിവരുമെന്നും ജലീല്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പു നല്‍കി.

'പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്ന വിചാരം തെറ്റാണ്. ലീഗിനെ കമ്ബനിയാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരും.' കെ ടി ജലീല്‍ പറഞ്ഞു.

No comments