ഡിസിസി അധ്യക്ഷ പട്ടിക: പോരിന് തയാറെടുത്ത് ഗ്രൂപ്പുകൾ..!! ഗ്രൂപ്പിന് മുന്നിൽ മുട്ട് മടക്കില്ലെന്ന് സുധാകരനും സതീശനും.. രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണ..!! ഞാൻ വന്നത് കോൺഗ്രസിനെ രക്ഷിക്കാനാണെന്ന്..
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോരിന് തയാറെടുത്ത് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍.
രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ്ആപ് ഗ്രൂപ് ചര്‍ച്ചകള്‍ പുറത്തുവന്നു. തീരുമാനം വന്നാലുടന്‍ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡന്റ് പദത്തിലേക്ക് പരിഗണിച്ചവരുടെ ഫാന്‍സിനെ ഇളക്കിവിടണമെന്നുമാണ് ആഹ്വാനം. ആര്.സി. ബ്രിഗേഡ് എന്നാണ് വാട്സ്ആപ് ഗ്രൂപ്പിെന്റ പേര്.
പറ്റുമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമം നടത്തി സംയുക്ത ആക്രമണം നടത്താനും ആഹ്വാനമുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിെന്റ ഓഫിസ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണെന്നും അറിയിപ്പില്‍ പറയുന്നു.
ഡി.സി.സി അധ്യക്ഷ പട്ടികയുടെ കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടക്കും. പല ജില്ലകളിലും ഒന്നിലധികം പേരുടെ പാനലാണ് പരിഗണനയില്‍. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ പട്ടികയില്‍ ഇനിയും മാറ്റം വന്നേക്കാം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തുന്നുണ്ട്.

No comments