Breaking News

പഞ്ചാബ് കോൺഗ്രസിൽ നിർണായക പ്രഖ്യാപനം ഇന്ന്..


 പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജോത് സിംഗ് സിദ്ദു തുടരുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ഹരീഷ് റാവത്ത് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് നവജോത് സിംഗ് സിദ്ദുവിനോട് പിസിസി അധ്യക്ഷന്‍ ആയി തുടരാന്‍ ആവശ്യപ്പെട്ടത്.

സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളില്‍, ചിലത് ഉടന്‍ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന ഉറപ്പ്. വരാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സിദ്ദു നേതൃത്വം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സിദ്ദു പ്രതികരിച്ചത്.

No comments