വോട്ടര്‍മാരെ മയക്കാന്‍ 'അത്തറു'മായി സമാജ്വാദി പാര്‍ട്ടി..!! ലക്ഷ്യം ഇങ്ങനെ..
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
വോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ 'സോഷ്യലിസത്തിന്റെ സുഗന്ധദ്രവ്യം' പുറത്തിറക്കിക്കൊണ്ടാണ് അഖിലേഷ് പ്രചാരണം നടത്തുന്നത്. 22 പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയത് എന്നാണ് അഖിലേഷ് യാദവ് പാര്‍ട്ടി സുഗന്ധദ്രവ്യത്തെക്കുറിച്ച് പറഞ്ഞത്.
പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തോടൊപ്പം, അഖിലേഷ് യാദവിന്‍റെ ചിത്രവും ആലേഖനം ചെയ്താണ് പെര്‍ഫ്യൂം വിപണിയിലിറക്കിയിരിക്കുന്നത്. കനൗജില്‍നിന്നുള്ള പാര്‍ട്ടി നേതാവും എം.എല്‍.സി അംഗവുമായ പുഷ്പരാജ് ജെയ്നാണ് അത്തര്‍ പുറത്തിറക്കിയത്. സമൂഹികമാധ്യമങ്ങളിലെല്ലാം സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
No comments