രാജസ്ഥാനും വാറ്റ്‍ കുറച്ചു..!! പെട്രോൾ ഡീസല്‍ വില കുറയ്ക്കുന്നു..!! വിട്ടുവീഴ്ചയില്ലാതെ കേരളം..
മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കാന്‍ തന്റെ സര്‍ക്കാറും നിര്‍ബന്ധിതമായിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ജോദ്പൂരില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എക്‌സൈസ് തീരുവ ഇനിയും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗെലോട്ട് രാജസ്ഥാനിലും ഇന്ധന വില കുറയുമെന്ന് പ്രഖ്യാപിച്ചത്.
നവംബര്‍ 3 ന് പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യ വര്‍ധിത നികുതി കുറച്ചു.
ഇതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറയുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. എഐസിസിയും കോണ്‍ഗ്രസ് സര്‍ക്കാറുകളോട് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പഞ്ചാബിന് ഇന്ധന നികുതി കുറയ്‌ക്കേണ്ടി വന്നു. പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്.
രാജ്യത്ത് പെട്രോള്‍ വില ഏറ്റവും കൂടുതല്‍ രാജസ്ഥാനിലാണ് ലിറ്ററിന് 111.10 രൂപയാണ് വില. ഡീസലിന് 95.71 രൂപയും. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്നത് ആന്‍ഡമാനിലാണ് 87.10 രൂപയാണ് ആന്‍ഡമാനിലെ വില.
No comments