Breaking News

'നടന്നത് ചെറിയ കശപിശ മാത്രം.. അമ്മ ഇടപെടേണ്ട ആവശ്യമില്ല..!!' ജോജു കോൺഗ്രസ് പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി നടൻ സിദ്ദിഖ്..!! ഗണേഷ് കുമാറിൻ്റെ..

 


ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് നേതാക്കള്‍ തല്ലി തകര്‍ത്ത കേസ് രമ്യമായി പരിഹരിക്കുമെന്ന് നടന്‍ സിദ്ദിഖ്.

ചെറിയ കശപിശയാണ് ഉണ്ടായത്. അത് പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് പറഞ്ഞു.

അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് എഎംഎംഎയെന്നും തര്‍ക്കത്തില്‍ ഇടപെടേണ്ടെന്ന് സംഘടന തീരുമാനിച്ചിരുന്നെന്നും സിദ്ദിഖ് ഒരു ചാനല്‍ പ്രതികരണത്തില്‍ പറഞ്ഞു. ലൊക്കേഷനുകളില്‍ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തോടുള്ള പ്രതികരണമായി സിദ്ദിഖ് പ്രതികരിച്ചു.

അതേസമയം, നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന കേസില്‍ കുറ്റം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ടോണി ചമ്മണി പറഞ്ഞു. താന്‍ വാഹനം ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. എവിടെ വീഡിയോ. താന്‍ ജോജുവിനോട് കയര്‍ത്ത സംസാരിച്ചിട്ടുണ്ടെന്നും അത് ജാമ്യമില്ലാ വകുപ്പാണോയെന്നും ടോണി ചോദിച്ചു. പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്താന്‍ സിപിഐഎം രാഷ്ട്രീയമായി ഇടപെട്ടിട്ടുണ്ടെന്നും വ്യാജ കേസില്‍ ഉള്‍പ്പെടുത്തിയതിനു മാനനഷ്ട കേസ് നല്‍കുമെന്നും ടോണി മാധ്യമങ്ങളോട് പറഞ്ഞു. കേസ് പൊലീസ് സ്വതന്ത്രമായി അന്വേഷിക്കണം. എന്തിനാണ് സിപിഐഎം ഇടപെടലെന്നും ടോണി ചോദിച്ചു.

കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത ജോസഫിനെ കുറ്റം സമ്മതിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ടോണി ചമ്മണി ആരോപിച്ചു. മരട് പൊലീസ് സ്റ്റേഷനിലേയ്ക്ക് മന്ത്രി വിളിച്ച്‌ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ജോസഫിന് കടുത്തമാനസിക സംഘര്‍ഷമാണ് സ്‌റ്റേഷനിലും ജയിലിലും ഏല്‍ക്കേണ്ടി വന്നത്. അദ്ദേഹം സഹതടവുകാരോട് സംസാരിക്കുന്നില്ല. ജോസഫിന് ജാമ്യം ലഭിച്ച ശേഷം പൊലീസ് അതിക്രമത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും ടോണി അറിയിച്ചു.

കോണ്‍ഗ്രസ് വഴിയില്‍ കൂടി പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കും. ബി ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ ചെയ്തത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിനു തുല്യമാണെന്നും ഷിയാസ് പറഞ്ഞു.

No comments