Breaking News

'നടന്നത് ചെറിയ കശപിശ മാത്രം.. അമ്മ ഇടപെടേണ്ട ആവശ്യമില്ല..!!' ജോജു കോൺഗ്രസ് പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി നടൻ സിദ്ദിഖ്..!! ഗണേഷ് കുമാറിൻ്റെ..

 


ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കുമെന്ന് നടന്‍ സിദ്ദിഖ്. പ്രശ്‌നത്തില്‍ ഉണ്ടായത് ചെറിയ കശപിശ.

അത് പെട്ടന്ന് തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജോജുവും ഒരു രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ള പ്രശ്നമാണ് ഇതെന്ന് സിദ്ദിഖ് പറഞ്ഞു. അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് അമ്മയെന്ന് സിദ്ദിഖ് പറഞ്ഞു.

വിഷയത്തില്‍ സംഘടന ഇടപെടേണ്ടെന്ന് തീരുമാനിച്ചിരുന്നെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ലൊക്കേഷനുകളില്‍ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയെന്നും സിദ്ദിഖ് പ്രതികരിച്ചു

No comments