മുഹമ്മദ് ഇക്ബാല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷൻ..?? വിവാദം ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നീക്കം..
കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ അദ്ധ്യക്ഷ സ്ഥാനം മുഹമ്മദ് ഇക്ബാലിന് നല്‍കി വിവാദം ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ് (എം).
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ നാമനിര്‍ദ്ദേശം ചെയ്ത ശേഷം പിന്‍വലിച്ച സ്ഥാനാര്‍ത്ഥിയാണ് മുഹമ്മദ് ഇക്ബാല്‍.
ന്യൂനപക്ഷ വിഭാഗത്തിനുള്ള സാമ്ബത്തിക സഹായങ്ങള്‍ കൈകാര്യം ചെയ്യുന്ന ധനകാര്യ കോര്‍പ്പറേഷന്റെ അദ്ധ്യക്ഷസ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറുന്നത് സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നിരുന്നു.
നിലവില്‍ ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ക്കിടയില്‍ തര്‍ക്കവിഷയമായ ന്യൂനപക്ഷ സാമ്ബത്തിക സഹായങ്ങള്‍ വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനാണ്. ഇതുവരെ മുസ്ലീം സമുദായംഗങ്ങളായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കുന്നതിനെതിരെ ഐ എന്‍ എല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുസ്ളീം സംഘടനകളും വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
No comments