Breaking News

മണിപ്പൂരില്‍ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം നടത്തിയ​ രണ്ട്​ കോ​ണ്‍​ഗ്ര​സ് എം.എല്‍.എമാര്‍ ബി.ജെ.പിയിൽ..


 അ​ടു​ത്ത​വ​ര്‍​ഷം​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ണി​പ്പൂ​രി​ല്‍ ​ര​ണ്ട്​ എം.​എ​ല്‍.​എ​മാ​ര്‍ ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്നു.

കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ യാം​തോ​ങ്​ ഹ​വോ​കി​പ്പും രാ​ജ്കു​മാ​ര്‍ ഇ​മോ സി​ങ്ങു​മാ​ണ്​ ബി.​ജെ.​പി​യി​ലേ​ക്ക്​ ചു​വ​ടു​മാ​റി​യ​ത്.

കേ​ന്ദ്ര​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളി​​​‍െന്‍റ​യും സം​സ്​​ഥാ​ന​ത്തെ പാ​ര്‍​ട്ടി ചു​മ​ത​ല​യു​ള്ള സം​ബി​ത് പ​ത്ര​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഇ​രു​വ​രും ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. കോ​ണ്‍​ഗ്ര​സ്​ ടി​ക്ക​റ്റി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ രാ​ജ്കു​മാ​ര്‍ ഇ​മോ സി​ങ് പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തെ തു​ട​ര്‍​ന്ന് ​പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​യാ​ളാ​ണ്. ഇ​രു​വ​രു​ടെ​യും വ​ര​വ്​ ബി.​ജെ.​പി​ക്ക്​ ഗു​ണം ചെ​യ്യു​മെ​ന്ന്​ സം​ബി​ത് പ​ത്ര പറഞ്ഞു.

No comments