തമിഴ്നാട് അറിഞ്ഞിട്ടും മരം മുറിക്കാനുള്ള അനുമതി നല്‍കിയത് അറിയാതെ മന്ത്രി ശശീന്ദ്രൻ..!! എല്ലാം തീരുമാനിക്കുന്നത്..
മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിനീക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയത് വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയാതെ. ഇതോടെ മന്ത്രി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോട് റിപ്പോര്‍ട്ട് തേടി. വനംവകുപ്പ് ഉദ്യോഗസ്ഥന് ബെന്നിച്ചന് തോമസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം അനുമതി നല്‍കിയത്. തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്ത് അയക്കുകയും ചെയ്തു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന് അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാര്‍ പറഞ്ഞിരുന്നു.
No comments