''എം.വി.ആറിന് സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസ് തന്നെ.. സുധാകരനും കരുണാകരനും.. '' തുറന്ന് പറഞ്ഞ് എംവിആറിന്റെ മറ്റൊരു മകൻ..
സി.പി.എം വിട്ട എം.വി. രാഘവന് സംരക്ഷണം നല്‍കിയത് കെ. കരുണാകരനും കെ. സുധാകരനും ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതൃത്വമാണെന്ന് മകനും സി.എം.പി ജനസെക്രട്ടറിയുമായ എം.വി. രാജേഷ്. പുതിയ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ നിലയില്‍ ഒരു പാര്‍ട്ടി, മറ്റൊരു പാര്‍ട്ടിക്ക് നല്കുന്ന സംരക്ഷണത്തിന് പിന്തുണ എന്നാണ് പറയുക. എന്നാല്‍, അന്ന് സ്ഥിതി വ്യത്യസ്തമാണ്. എം.വി.ആറിന് നേരെയുണ്ടായ സി.പി.എം ആക്രമണം അതേനിലയില്‍ കെ. സുധാകരനു നേരെയും ഉണ്ടായിട്ടുണ്ട്. ഒരര്‍ഥത്തില്‍ ഇരുവരും ഒന്നായാണ് ഈ അക്രമത്തെ നേരിട്ടത്.
കെ. കരുണാകരനാണ് ആദ്യം സംരക്ഷണം വാഗ്ദാനം ചെയ്തു വന്നത്. എം.വി.ആറിനൊപ്പം നിന്ന് സി.പി.എം അക്രമത്തെ സുധാകരന് ചെറുത്തു. ഈ വിഷയത്തില്‍ തെന്റ സഹോദരന് നികേഷ് കുമാര്‍ പരസ്യസംവാദത്തിന് തയാറാവുന്നത് സ്വാഗതാര്‍ഹമാണ്.
അവസാന കാലത്ത് എം.വി.ആര്, സി.പി.എമ്മില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നതില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ട് -രാജേഷ് പറഞ്ഞു.
No comments