Breaking News

ഗ്രൂപ്പ് യോഗങ്ങള്‍ കോണ്‍ഗ്രസില്‍ അനുവദിക്കില്ലെന്ന് കെ. സുധാകരൻ..!! സംഭവത്തെ കുറിച്ച്‌ അന്വേഷിക്കും.. ഇവർക്കെതിരെ കർശന നടപടി.. മുന്നറിയിപ്പ്..

 


കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആക്രമണം വളരെ മോശമായിപ്പോയി.

ഡിസിസിയുടെ റിപ്പോര്‍ട്ട് മറ്റന്നാള്‍ കിട്ടും. ആവശ്യമെങ്കില്‍ കെപിസിസി വീണ്ടും അന്വേഷണം നടത്തും. ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കും. ഡിസിസിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കും. ഗ്രൂപ്പ് യോഗങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ല. ഡിസിസി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിരുന്നു.

No comments