Breaking News

മന്ത്രിയെ സ്റ്റേജിൽ ഇരുത്തി പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജയസൂര്യ..

 


പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മോശം റോഡുകളുടെ പേരില്‍ സ‌ര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജയസൂര്യ.

മോശം റോഡുകളില്‍ വീണ് മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും നടന്‍ ചോദിച്ചു. പി ഡബ്ല്യു ഡി റോഡ് പരിപാലന ബോ‌ര്‍ഡ് പുനസ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു താരത്തിന്റെ വിമര്‍ശനം.

മഴയാണ് തടസമെന്നത് ജനം അറിയേണ്ട കാര്യമില്ല. അങ്ങനെയെങ്കില്‍ ചിറാപൂഞ്ചിയില്‍ റോഡുകള്‍ ഉണ്ടാകില്ല. ഒരുപാട് കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. ലോണ്‍ എടുത്തും ഭാര്യയുടെ മാല പണയംവച്ചുമൊക്കെയാകാം ചിലപ്പോള്‍ ഒരാള്‍ റോഡ് നികുതി അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ കിട്ടിയേ പറ്റുവെന്നും നടന്‍ പറഞ്ഞു.

അതേസമയം റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

No comments