Breaking News

കൊച്ചി കോര്‍പറേഷനിലെ ഭരണം നേടാൻ കോൺഗ്രസിന് സുവർണാവസരം..!! കഴിഞ്ഞ തവണ നിസാര വോട്ടിന് തോറ്റ പിഡി മാര്‍ട്ടിനെ..

 


കോര്‍പറേഷനിലെ ഭരണമാറ്റത്തിന്റെ സാധ്യതകളിലേക്ക് തന്നെ വഴിവച്ചേക്കാവുന്ന ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും.

സിപിഎം പ്രതിനിധിയായിരുന്ന കെകെ ശിവന്‍ അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സിപിഎമ്മില്‍ നിന്നും ശിവന്റെ ഭാര്യ ബിന്ദു ശിവന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച പിഡി മാര്‍ട്ടിന്‍, എന്‍ഡിഎയില്‍ മനോജ് കുമാര്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.

ഇടതു മുന്നണിക്ക് വ്യക്തമായ മുന്‍തൂക്കം ഉള്ള ഡിവിഷനില്‍ കഴിഞ്ഞ തവണ വെറും 115 വോട്ടുകള്‍ക്കാണ് പിഡി മാര്‍ട്ടിന്‍ തോറ്റത്. അന്നു പക്ഷേ കാര്യങ്ങളെല്ലാം കോണ്‍ഗ്രസിന് എതിരായിരുന്നു. വി ഫോര്‍ കൊച്ചിയടക്കമുള്ള സംഘടനകള്‍ മത്സരരംഗത്തുണ്ടായിരുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.

മുമ്ബ് പനമ്ബള്ളി നഗറില്‍ നിന്നും കോര്‍പറേഷനിലേക്ക് വിജയിച്ചിട്ടുള്ള മാര്‍ട്ടിന്‍ മികച്ച പ്രകടനമാണ് അന്നു നടത്തിയത്. അന്നു കെപി വള്ളോന്‍ റോഡ് വീതി കൂട്ടുന്നതിലടക്കം മാര്‍ട്ടിന്‍ വഹിച്ച പങ്ക് വലുതായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷവും മാര്‍ട്ടിന്‍ ജനങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ കോണ്‍ഗ്രസ് സംഘടനാ സംവീധാനം ഇക്കുറി മെച്ചപ്പെട്ടിട്ടുണ്ട്. കാര്യമായ ഗ്രൂപ്പിസം ഇല്ലാത്തതും പുതിയ ഡിസിസി നേതൃത്വവുമൊക്കെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിമതരുടെ ശല്യമില്ലാത്തതും ഗുണം ചെയ്യും.

അതേസമയം മുന്‍ അംഗം കെകെ ശിവന്റെ ഭാര്യയായ ബിന്ദുവിനെ രംഗത്തിറക്കി പഴയ വോട്ടുകള്‍ നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. ശിവന്റെ ഓര്‍മ്മകള്‍ പറഞ്ഞാണ് സിപിഎം പ്രചാരണം. എന്‍ഡിഎയ്ക്കായി മനോജ് കുമാറാണ് മത്സരിക്കുന്നത്.

വോട്ടെണ്ണല്‍ എട്ടിന് നടക്കും. സംസ്ഥാനത്തെ മറ്റ് 31 ഇടത്തും ഉപതെരഞ്ഞെടുപ്പ് നാളെ നടക്കുന്നുണ്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ വെട്ടുകാട്, ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തില്‍ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ നന്‍മണ്ട ഡിവിഷന്‍ എന്നിടങ്ങളിലും നാളെയാണ് ഉപതെരഞ്ഞെടുപ്പ്.

No comments