Breaking News

കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ നവജ്യോത് സിങ് സിദ്ദു പഞ്ചാബിലെ 'സൂപ്പര്‍ മുഖ്യമന്ത്രി'..


 പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിങ് ഛന്നിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ നവജ്യോത് സിങ് സിദ്ദുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി പാര്‍ട്ടി നേതാവും എം.പിയുമായ രണ്‍വീത് സിങ് ബിട്ടു.

പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദുവായിരിക്കും സൂപ്പര്‍ മുഖ്യമന്ത്രി എന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് വിജയിച്ചാല്‍ സിദ്ദുവിന് എന്ത് സ്ഥാനമായിരിക്കും നല്‍കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സിദ്ദു സ്വാഗതം ചെയ്യുകയായിരുന്നു. പ്രഖ്യാപനത്തിനുശേഷം സിദ്ദു എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചോ എന്നും ബിട്ടു ചോദിച്ചു.

പഞ്ചാബിലെ ഓരോ സാധാരണക്കാരനും ഛന്നിയുടെ വിജയമാണ് ആഗ്രഹിക്കുന്നത്. ഗുരുദ്യാരകളിലും ക്ഷേത്രങ്ങളിലും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥനകള്‍ നടക്കുകയാണ്. ഛന്നി അധികാരത്തിലെത്തുമ്ബോള്‍ പാവപ്പെട്ടവര്‍ പറയും. ഞങ്ങളുടെ മക്കള്‍ക്കും ഒരു ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുമെന്ന്. വോട്ടിങ് ദിവസം അവര്‍ ഒരു ആഘോഷം പോലെ കൊണ്ടാടുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ബി.ജെ.പിയും എ.എ.പിയും ഭയപ്പെടുന്നത്. - ബിട്ടു പറഞ്ഞു.

അരവിന്ദ് കെജരിവാളും എ.എ.പിയും ബി.ജെ.പിയുടെ ബി. ടീമാണെന്ന് ബിട്ടു കുറ്റപ്പെടുത്തി. അവര്‍ പഞ്ചാബിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ബിട്ടു കുറ്റപ്പെടുത്തി.

No comments