Breaking News

മാര്‍ച്ച്‌ ഒന്ന് മുതല്‍ നാല് വരെ എറണാകുളത്താണ് സംസ്ഥാനസമ്മേളനം

 


മാര്‍ച്ച്‌ ഒന്ന് മുതല്‍ നാല് വരെ എറണാകുളത്താണ് സംസ്ഥാനസമ്മേളനം നടക്കുക. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനം നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനുള്ള തീരുമാനം. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ റാലി ഒഴിവാക്കും. പൊതുസമ്മേളനത്തില്‍ ആളുകളുടെ എണ്ണം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിയന്ത്രിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രലേഖകരെ അറിയിച്ചു.

സംസ്ഥാന സമ്മേളനം നടത്തിപ്പിന് ആവശ്യമായ ഫണ്ട് പൊതുജനങ്ങളില്‍ നിന്നം സമാഹരിക്കും. 13, 14 തീയതികളില്‍ എറണാകുളം ജില്ലകളിലെ വീടുകള്‍, തൊഴില്‍ശാലകള്‍ കടകള്‍ സന്ദര്‍ശിച്ച്‌ ഫണ്ട് പിരിക്കണം. പരമാവധി ജനങ്ങളെ സമീപിച്ച്‌ ഫണ്ട് ശേഖരിച്ച്‌ സമ്മേളനം നടത്തണം. അതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാകമ്മിറ്റി ചെയ്യുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായ പതാകദിനം ഈ മാസം 21ന് ആചരിക്കും. ആ ദിവസം എറണാകുളം ജില്ലയില്‍ എല്ലാ ബ്രാഞ്ച് തലത്തിലും പതാക ഉയര്‍ത്ത ചടങ്ങ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പങ്കെടുക്കും.

No comments