2 എംഎൽഎമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ കോൺഗ്രസ്..!! ഗോവയിൽ ഓരോ ചലനത്തിനും തന്ത്രത്തിനും പിന്നിൽ ചിദംബരം എന്ന കിംഗ് മേക്കർ..!! കോൺഗ്രസ് വിജയിച്ചാൽ ഒരേയൊരു അവകാശി..!! തൃണമൂലിനും ആപ്പിനും അടിയർവ് പറയാത്ത..
ഗോവ നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലെ ദുരനുഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
2017 ല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും സര്‍ക്കാര്‍ രൂപീകരുക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഇത്തവണ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ചിദംബരം എന്‍.ഡി ടി വിയോട് പറഞ്ഞു.
'തെരഞ്ഞെടുപ്പ് മോഷ്ടിക്കുന്ന പാര്‍ട്ടി ഇപ്പോഴും ചുറ്റും ഉണ്ട്. ആര്‍ക്കാണ് തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ കഴിയുകയെന്ന് ഞങ്ങള്‍ക്കറിയാം എന്നാല്‍ ഇത്തവണ കൊള്ളയടിക്കാന്‍ കഴിയില്ല'- ചിദംബരം പറഞ്ഞു.
2017ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലെ 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ ബിജെപി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെത്തുടര്‍ന്ന് അധികാരത്തിനായുള്ള മത്സരം മുറുകുമ്ബോള്‍ കോണ്‍ഗ്രസ് നേതാക്കളെ റിസോര്‍ട്ടിലേക്ക് മാറ്റിയതായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, അത് അതിശയോക്തി കലര്‍ന്ന കഥകളാണെന്ന് പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയുടെ ജന്മദിനാഘോഷത്തിന് എല്ലാ സ്ഥാനാര്‍ത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അവരെല്ലാം എത്തിച്ചേരുമ്ബോള്‍ കാണാമെന്നും ചിദംബരം അവകാശപ്പെട്ടു.
No comments