Breaking News

ജി 23 നിർണായക യോഗം തീർന്നു..!! നിർണായക തീരുമാനങ്ങൾ..!! സോണിയാ ഗാന്ധിയുമായി..

 


കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വം വേണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജി-23 നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.

ഗുലാം നബി ആസാദിന്റെ വസതിയിലാണ് പാര്‍ട്ടിയിലെ തിരുത്തല്‍വാദി നേതാക്കള്‍ യോഗം ചേര്‍ന്നത്. സംഘടനാ കാര്യങ്ങളില്‍ വിശാലമായ കൂടിയാലോചന വേണമെന്ന് സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ അറിയിച്ചു. ബി.ജെ.പിയെ എതിര്‍ക്കാന്‍ സമാന മനസ്കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമേ പി.ജെ. കുര്യനും യോഗത്തില്‍ പങ്കെടുത്തു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗര്‍ ഭട്ടാല്‍, അഖിലേഷ് പ്രസാദ് സിംഗ്, പൃഥിരാജ് ചൗഹാന്‍, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ്മ, രാജ് ബാബര്‍, അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഗുലാം നബി ആസാദ് വ്യാഴാഴ്ച സോണിയ ഗാന്ധിയെ കാണും. ജി-23 യോഗത്തിലെ നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ .യോഗത്തില്‍ പങ്കെടുക്കുമെന്നാണു വിവരം.

No comments