"നോ കോമ്പ്രമൈസ്"..!! ഡൽഹിയിൽ നേരിട്ട് വിളിപ്പിച്ചിട്ടും ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കാതെ സുധാകരൻ..!!
കേരളത്തില്‍ നിന്ന് യു.ഡി.എഫിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റില്‍ പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തന്റെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
തൃശൂര്‍ സ്വദേശിയും ബിസ്‌നസുകാരനുമായ ശ്രീനിവാസന്‍ കൃഷ്ണ(57)യുടെ പേരാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണ.
എം. ലിജുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹൈക്കമാന്റിന്റെ നാടകീയ നീക്കം. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ലിജുവും പങ്കെടുത്തിട്ടുണ്ട്.
രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുകയും വി.ടി ബല്‍റാമടക്കമുള്ളവരുടെ യുവനേതാക്കളുടെ പേരുകള്‍ സജീവ ചര്‍ച്ചയാവുകയും ചെയ്യുന്നതിനിടെയാണ് ശ്രീനിവാസ് കൃഷ്ണയുടെ പേരെത്തുന്നത്. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസന്‍റെ പേരുകൂടി നിര്‍ദേശിക്കണമെന്നാണ് നിര്‍ദേശം.
ശ്രീനിവാസന്‍ കൃഷ്ണന്‍ നേരത്തെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലായിരുന്നു ജോലി. പിന്നീട് പത്ത് വര്‍ഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എ. റഹീമിനെ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം.
No comments