Breaking News

40 വര്‍ഷമായിട്ട് കേരളത്തില്‍ നിന്ന് വനിത എംപിമാരില്ല.. രാജ്യസഭാ സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ്..

 


കേരളത്തില്‍ നിന്നുള‌ള ഒരു രാജ്യസഭാ സീറ്റിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച്‌ ശ്രീനിവാസന്‍ കൃഷ്‌ണനെ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു.

ഇതിനിടെ എം.ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കരുനീക്കവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്ന് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്നാണ് വിവരം. കെ.വി തോമസ് ആദ്യം തന്നെ സ്ഥാനമോഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു വനിതയെ രാജ്യസഭയിലേക്ക് അയക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദും ആവശ്യപ്പെട്ടിരിക്കുന്നു.

ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഷമ തന്റെ ആശയം അറിയിച്ചത്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി കേരളത്തില്‍ നിന്ന് ഒരു വനിതാ എംപിയുണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം വനിതകള്‍ക്ക് സീറ്റ് നല്‍കുന്നുണ്ടെന്നും ഷമ പറഞ്ഞു. അതേസമയം യുവാക്കളെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് കേരള നേതൃത്വത്തിന്റെതടക്കം പ്രധാന ആവശ്യം. സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാര്‍ത്ഥികള്‍ യുവാക്കളാണ്. അതേസമയം വനിതകളെ പരിഗണിച്ചാല്‍ ബിന്ദു കൃഷ്‌ണയ്‌ക്കും ഷാനിമോള്‍ ഉസ്‌മാനും സാദ്ധ്യതയുണ്ട്. യുവാക്കളാണെങ്കില്‍ സതീശന്‍ പാച്ചേനി, വി.ടി ബല്‍റാം എന്നിവരെയും പരിഗണിക്കുന്നു. മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള‌ളി രാമചന്ദ്രന്‍, എം.എം ഹസന്‍ എന്നിവരുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. സിഎംപിയ്‌ക്ക് നല്‍കണമെന്ന് അഭിപ്രായമുണ്ടായെങ്കിലും നിലവില്‍ അതിന് സാദ്ധ്യതയില്ല.

No comments