Breaking News

ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് മുന്നോട്ട് വെച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്..!! ലിജുവും പാച്ചേനിയും മാറുമോ..?? ഐസിസിസി സെക്രട്ടറി ആയത് പോലും അത്ഭുതം..!!

 


കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചെന്ന് റിപ്പോര്‍ട്ട്.

എം ലിജു, സതീശന്‍ പാച്ചേനി എന്നീ പേരുകളിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിയപ്പോഴാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത നീക്കം.

തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണന്‍. ഇപ്പോള്‍ ഡല്‍ഹിയിലുള്ള കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എം ലിജുവും ഒപ്പമുണ്ടായിരുന്നു. അതിനിടയിലാണ് ശ്രീനിവാസന്‍ കൃഷ്ണന്റെ പേരും പ്രചരിക്കുന്നത്.

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന് ജയിക്കാവുന്ന സീറ്റിലേക്കാണ് എം ലിജുവിനെ പരിഗണിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

എല്ലാത്തിനും നടപടിക്രമം ഉണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ചു തീരുമാനിക്കും.യുവജന പ്രാതിനിധ്യം കൂടി കണക്കിലെടുത്താവും തീരുമാനം. അന്തിമ പ്രഖ്യാപനം അഖിലേന്ത്യാ കോണ്‍ഗ്രസ്സ് അധ്യക്ഷയുടേതാവുമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.


ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് മുന്നോട്ട് വെച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; ലിജുവും സതീശന്‍ പാച്ചേനിയും മാറുമോ?ഇടതുമുന്നണി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം, സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് എന്നിവരാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍.

No comments