തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാർ..?? പ്രതികരണവുമായി കെ.സി.ആർ..
ദേശീയതലത്തില്‍ മാറ്റം കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച തുടങ്ങിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
പ്രശാന്ത് കിഷോറുമായി 300 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചെന്ന ആരോപണത്തിനും ചന്ദ്രശേഖര്‍ റാവു മറുപടി നല്‍കി.
‘ദേശീയ തലത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തുകയാണ്. പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കും. ഇതില്‍ ആര്‍ക്കാണ് പ്രശ്‌നം? അദ്ദേഹത്തെ ബോംബായി കാണുന്നത് ആരാണ്? എന്തിനാണ് അവര്‍ അലറുന്നത്?’ കെ.സി.ആര്‍ ചോദിക്കുന്നു.
പ്രശാന്ത് കിഷോറുമായി 300 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടെന്ന ആരോപണം കെ.സി.ആര്‍ തള്ളിക്കളഞ്ഞു- “കഴിഞ്ഞ 7-8 വര്‍ഷമായി പ്രശാന്ത് കിഷോര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ല. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.” എന്നും ചോദിച്ചു.

No comments