Breaking News

ഗ്രൂപ്പ്‌ ബലാബലത്തിനൊടുവില്‍ ജെബി മേത്തറുടെ മാസ്‌ എന്‍ട്രി, സ്‌ത്രീകളെ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച്‌ ലതികാ സുഭാഷ്‌ രാജിവച്ചൊഴിഞ്ഞ പദവിയിലിരിക്കെ പുതിയ സ്‌ഥാനലബ്‌ധി..

 


കോണ്‍ഗ്രസിന്‌ വിജയസാധ്യതയുള്ള രാജ്യസഭാ സീറ്റിലേക്കു മഹിളാ കോണ്‍ഗ്രസ്‌ അധ്യക്ഷ ജെബി മേത്തറുടെ വരവ്‌ ഗ്രൂപ്പുസമവാക്യങ്ങളുടെ ശക്‌തിപരീക്ഷണമായി.

സ്‌ഥാനാര്‍ഥികളുടെ പാനലില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സ്‌ഥാനാര്‍ഥിയായി ഈ നിയമബിരുദധാരിക്കു നറുക്കുവീണത്‌ അപ്രതീക്ഷിതം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകള്ക്ക് വേണ്ടത്ര പരിഗണന കോൺഗ്രസ് പാർട്ടി നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട് പാർട്ടി വിട്ട മുന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിത സുഭാഷിന് ഈ വാർത്ത കേൾക്കുമ്പോൾ സങ്കടം ഉണ്ടായെന്നു വരാം. ഇപ്പോൾ എൻസിപിയുടെ സംസ്ഥാന നേതാവാണ് ലളിത സുഭാഷ്

വനിതാ-ന്യൂനപക്ഷ പ്രാതിനിധ്യം ഉയര്‍ത്തിയാണ്‌ ജെബി മേത്തറെ ഒരു വിഭാഗം നേതാക്കള്‍ പിന്തുണച്ചത്‌. അവര്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടടി കെ.സി. വേണുഗോപാലും ഒന്നിച്ചപ്പോള്‍ എം. ലിജുവിന്റേയും ജെയ്‌സണ്‍ ജോസഫിന്റെയും സ്വപ്‌നങ്ങള്‍ തകര്‍ന്നു. പാര്‍ട്ടിയില്‍ സ്‌ത്രീകള്‍ക്ക്‌ അംഗീകാരം ലഭിക്കുന്നില്ലെന്നാരോപിച്ച്‌ മഹിളാ കോണ്‍ഗ്രസ്‌ അധ്യക്ഷയായിരുന്ന ലതികാ സുഭാഷ്‌ രാജിവച്ചൊഴിഞ്ഞ പദവിയിലിരിക്കെയാണ്‌ ജെബി മേത്തര്‍ക്ക്‌ പുതിയ സ്‌ഥാനലബ്‌ധിയെന്നതും ശ്രദ്ധേയം.

സംസ്‌ഥാനത്തുനിന്ന്‌ രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയാണു നാല്‍പ്പത്തിമൂന്നുകാരിയായ ജെബി. മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ കെ.എം.ഐ. മേത്തറുടെ മകളും കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ പരേതനായ ടി.ഒ. ബാവയുടെ പേരക്കുട്ടിയുമാണ്‌.ആലുവ മുനിസിപ്പല്‍ ഉപാധ്യക്ഷയായ ജെബി മേത്തര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറി, ദേശീയ കോ-ഓര്‍ഡിനേറ്റര്‍, എ.ഐ.സി.സി. അംഗം, കെ.പി.സി.സി. സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌.

No comments