സുധാകരൻ വിളിച്ചു..!! സിപിഎം പരിപാടിയിൽ പങ്കെടുക്കരുത്..!! അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി ആര്‍. ചന്ദ്രശേഖരൻ..!! കണ്ണൂരിൽ എത്തിയ ആര്‍. ചന്ദ്രശേഖരൻ പരിപാടിക്ക് തൊട്ടു മുന്നേ..
സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി പയ്യന്നൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി വിലക്കിയതില്‍ പരാതിയില്ലെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് ശക്തമായ രാഷ്‌ട്രീയമുണ്ട്. എന്ത് പ്രസംഗിക്കണമെന്നും അറിയാം. എന്നാല്‍, സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമോ വേണ്ടയോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു മറുപടി. ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ കൊടിതോരണങ്ങളും മറ്റും നശിപ്പിക്കുന്നു. കെ.എസ്.യു നേതാക്കളെ ആക്രമിക്കുന്നു. ഈ സാഹചര്യത്തില്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞു.
പാര്‍ട്ടി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണത്. സി.ഐ.ടി.യുവിന്റെ പരിപാടിയാണെങ്കില്‍ ട്രേഡ് യൂനിയന്‍ എന്ന നിലയില്‍ പങ്കെടുക്കാമായിരുന്നു. വിലക്കിന്റെ കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്ന കെ.വി. തോമസിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി.
തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി 75ാം ജന്മദിന സമ്മേളനവും തിരുവനന്തപുരം പരുത്തിക്കുഴി നിര്‍മിച്ച സംസ്ഥാന കമ്മിറ്റി ഓഫിസും മേയ് മൂന്നിന് രാഹുല്‍ ഗാന്ധി എം.പി ഉദ്‌ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

No comments