ഗോവയിൽ തൃണമൂൽ മുന്നണിയിൽ മത്സരിച്ച് ജയിച്ചവർക്ക് മന്ത്രി സ്ഥാനം..!! ബി.ജെ.പിയില്‍ അതൃപ്തി..!! ആകുയുള്ള..
ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുക്കും. ബി.ജെ.പി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സന്നിഹിതരാകും.
വടക്കന്‍ ഗോവയിലെ സാങ്ക്വെലിം മണ്ഡലത്തില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ പ്രമോദ് സാവന്ത് ഇത് രണ്ടാം തവണയാണ് ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. 2017ല്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പീക്കര്‍ ആയിരുന്നു പ്രമോദ് സാവന്ത്. 2019ല്‍ പരീക്കര്‍ മരിച്ചപ്പോള്‍ ഈ ആയുര്‍വേദ ചികിത്സകന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയായിരുന്നു.
40 അംഗ നിയമസഭയില്‍ 20 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. തിങ്കളാഴ്ചയാണ് 25 എം.എല്‍.എമാരുടെ പിന്തുണക്കത്തുമായി ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ കണ്ട് പ്രമോദ് സാവന്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദമുന്നയിച്ചത്. മൂന്ന് സ്വതന്ത്ര എം.എല്‍.എമാരുടെയും മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടിയുടെ (എം.ജി.പി) രണ്ട് എം.എല്‍.എമാരുടെയും പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം, എം.ജി.പിയുടെ പിന്തുണ സ്വീകരിച്ചതില്‍ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. ബി.ജെ.പിക്കെതിരെ തൃണമൂല്‍ സഖ്യത്തില്‍ മത്സരിച്ച പാര്‍ട്ടിയാണ് എം.ജി.പി. എം.ജി.പിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതിലാണ് അതൃപ്തി രൂക്ഷമായിരിക്കുന്നത്. എം.ജി.പി നേതാവ് സുദിന്‍ ധാവലീക്കര്‍ക്ക് ആണ് ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിനെ എതിര്‍ക്കുന്ന ബി.ജെ.പി എം.എല്‍.എമാര്‍ നക്ഷത്ര ഹോട്ടലില്‍ തമ്ബടിച്ചത് പാര്‍ട്ടിയില്‍ അസ്വസ്ഥതക്ക് കാരണമായിട്ടുണ്ട്. പ്രമോദ് സാവന്ത് ഗവര്‍ണറെ കണ്ടു സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ശേഷമാണ് എം.എല്‍.എമാര്‍ നക്ഷത്ര ഹോട്ടലില്‍ തമ്ബടിച്ചത്. നിലവില്‍ സാവന്ത് മന്ത്രിസഭ പട്ടികയില്‍ പേരില്ലാത്തവരും മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരുമാണ് എതിര്‍പ്പുമായി രംഗത്തുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

No comments