രാജി വെച്ചു..!! അഖിലേഷ് യാദവിൻ്റെ കളി ഇനി യുപി കാണാൻ പോകുന്നതെയുള്ളൂ..
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്സഭാ അഗത്വം രാജിവെച്ചു. കര്‍ഹാല്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് രാജി.
ചൊവ്വാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് അഖിലേഷ് രാജിക്കത്ത് സമര്‍പ്പിച്ചു.
അസംഗഢ് മണ്ഡലത്തില്‍നിന്നുള്ള ലോക്സഭ അംഗമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷ് യാദവിന്റെ നീക്കം. യു.പി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും പാര്‍ട്ടി അഖിലേഷിനെയാണ് പരിഗണിക്കുന്നത്. അഖിലേഷ് യാദവിനെ കൂടാതെ, പിതാവ് മുലായം സിങ് യാദവ് അടക്കം നാല് എം.പി മാരാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്.
പാചക വാതകത്തിന് വില കൂട്ടിയ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ് നേരത്തെ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്ക് ബി.ജെ.പി നല്‍കുന്ന വിലക്കയറ്റത്തിന്റെ മറ്റൊരു സമ്മാനമാണിതെന്ന് അദ്ദേഹം പരിഹസിച്ചു.
ലഖ്‌നൗവിലും പട്‌നയിലും എല്‍.പി.ജി സിലിണ്ടറിന്‍റെ വില 1,000 രൂപക്ക് മുകളിലാണെന്നും സര്‍ക്കാറിന്‍റെ വിലക്കയറ്റം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

No comments