Breaking News

ട്വിസ്റ്റ്..?? ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമോ..?? സാധ്യത തള്ളാതെ ദിഗംബര്‍ കാമത്ത്..

 


ഗോവയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് .

പാര്‍ട്ടി നേതാവ് ദിഗംബര്‍ കാമത്താണ് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അഭ്യര്‍ഥനയുമായി നിരവധി എം.എല്‍.എമാര്‍ കോണ്‍ഗ്രസിനെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എമാരോട് വിവേകം ഉപയോഗിക്കാനും ജനങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ നല്‍കാനും അഭ്യര്‍ഥിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയില്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി സര്‍ക്കാറുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു. സ്വതന്ത്ര്യ സ്ഥാനാര്‍ഥികളുടേയും മറ്റ് പാര്‍ട്ടികളുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ബി.ജെ.പി ഓരോ ന്യായങ്ങള്‍ പറഞ്ഞ് സമയം തേടുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന് മുമ്ബ് തന്നെ ഗവര്‍ണറെ കാണാന്‍ അനുമതി തേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍, ഫലപ്രഖ്യാപനം വന്നപ്പോള്‍ ഗവര്‍ണറെ കാണാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല അവര്‍. ഞങ്ങള്‍ക്ക് 20 സീറ്റുണ്ട്. ഒരു സീറ്റ് മാത്രമാണ് കേവല ഭൂരിപക്ഷത്തിന് കുറവുള്ളതെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments