Breaking News

ഒടുവിൽ ആ പ്രഖ്യാപനം വന്നു..!! ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥി..!! ജേബിയെ സ്ഥാനാർത്ഥി ആക്കിയത്തിൽ ഉദ്ദേശം പലത്..

 


മഹിള കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭ സ്ഥാനാര്‍ഥി. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. ജെബി മേത്തര്‍ ഉള്‍പ്പെടെ മൂന്നംഗ പാനലാണ് ഹൈകമാന്‍ഡിന്​ കെ.പി.സി.സി കൈമാറിയിരുന്നത്. കെ.പി.സി.സി നിര്‍വാഹകസമിതിയംഗം എം. ലിജു, യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍.

ദിവസങ്ങള്‍ നീണ്ട അനിശ്​ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ്​ കേരളത്തില്‍ നിന്ന്​ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക്​ ജെബി മേത്താറുടെ പേര് തീരുമാനമായത്​.

No comments