മോദി-അമിത് ഷാ ബുദ്ധികേന്ദ്രം തകര്‍ക്കാന്‍ അയാള്‍ വരുന്നു..!! തുറുപ്പ് ചീട്ടുമായി കോണ്‍ഗ്രസ്, ഇനി കളി മാറും..
രാജ്യത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടി.
തിരഞ്ഞെടുപ്പുകളില്‍ പലതിലും പരാജയം നേരിട്ടതോടെ പാര്‍ട്ടിയെ വീണ്ടും ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് നേതാക്കള്‍. നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഹായിയായി എത്തുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ മുന്‍ അസോസിയേറ്റ് സുനില്‍ കനുഗോലുവാണ്. പ്രശാന്ത് കിഷോറിനൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഐപിഎസിയില്‍ പ്രവര്‍ത്തിച്ചയാളാണ് സുനില്‍ കനുഗോലു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കനുഗോലുവിന് ചുമതല നല്‍കിയ കാര്യം പാര്‍ട്ടി വെളിപ്പെടുത്തിയത്. 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹം മേല്‍നോട്ടം വഹിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കിഷോറിന്റെ അസോസിയേറ്റ് എന്ന നിലയില്‍ കനുഗോലു മുമ്ബ് ബിജെപി, ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ഒന്നിലധികം തവണ കിഷോര്‍ പ്രതികരിച്ചതോടെ കൂടിക്കാഴ്ച പരാജയപ്പെട്ട കാര്യം വെളിപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടതിന്റെ കാരണം കോണ്‍ഗ്രസോ കിഷോറോ വ്യക്തമാക്കിയിട്ടില്ല. കിഷോര്‍ കുറച്ച് മാസങ്ങളായി ഐപിഎസിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്.
No comments