Breaking News

ലാലുവിനെ നട്ടപ്പാതിരക്ക് ഡിസ്ചാര്‍ജ് ചെയ്തു.. പിന്നാലെ വീണ്ടും എയിംസിൽ..

 


ആര്‍.ജെ.ഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ​ ലാലു​പ്രസാദ്​ യാദവിനെ അര്‍ധരാത്രി ഡിസ്​ചാര്‍ജ്​ ചെയ്ത് ഡല്‍ഹി എയിംസ്​.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്​ റാഞ്ചിയി​ലെ രാജേന്ദ്ര ഇന്‍സ്​റ്റിറ്റ്യൂട്ട്​ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന 73കാരനായ ലാലുവിനെ ചൊവ്വാഴ്ച രാത്രിയാണ്​ ഡല്‍ഹി എയിംസിലെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്​.

ഹൃദയത്തിലും കിഡ്​നിയിലും പ്രശ്​നങ്ങള്‍ ക​ണ്ടതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയിലേക്ക്​ മാറ്റിയത്​. എന്നാല്‍, ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന്​ വ്യക്​തമാക്കി പുല​ര്‍ച്ചെ 3.30ഓടെ എയിംസ്​ അധികൃതര്‍ ഡിസ്​ചാര്‍ജ്​ ചെയ്തു. പിന്നീടാണ്​ ടെസ്റ്റുകള്‍ അടക്കം നടത്താന്‍ എയിംസ്​ നിര്‍ദേശിച്ചതെന്ന്​ മകന്‍ തേജസ്വി യാദവ്​ ആരോപിച്ചു. ബുധനാഴ്ച ഉച്ച​ 12.30ഓടെ അദ്ദേഹത്തെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു.

മോശം അവസ്ഥയെ തുടര്‍ന്നാണ്​ ഡല്‍ഹിയിലേക്ക്​ കൊണ്ടുവന്നത്​. രാഷ്ട്രീയസമ്മര്‍ദം കാരണം ആശുപത്രി അധികൃതര്‍ അര്‍ധ രാത്രി ഡിസ്​ചാര്‍ജ്​ ചെയ്യുകയായിരുന്നു​വെന്ന്​ ആര്‍.ജെ.ഡി നേതാവ്​ ബായ്​ വിരേന്ദ്ര കുറ്റപ്പെടുത്തി.

No comments