Breaking News

നാണക്കേട്.. യുപിയില്‍ ഇത്രയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി..

 


ചരിത്ര വിജയത്തോടെ ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും ബിജെപിയും അധികാരത്തിലെത്തുമ്ബോഴും കെട്ടിവച്ച പണം പോലും ലഭിക്കാതെ ചില പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍.

കുന്ദ, മാല്‍ഹനി, രസാറ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടത്. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ ഒരു സ്ഥാനാര്‍ഥിക്ക് ജാമ്യസംഖ്യ തിരികെ ലഭിക്കുകയുള്ളു. ഇത്തരത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ബിജെപിക്കുള്ളത്.

കുന്ദ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി സിന്ധുജ മിശ്രയ്ക്ക് കിട്ടിയത് ആകെ 16,455 വോട്ടുകളാണ്. അതായത് 8.36% വോട്ടുകള്‍. സമാജ്‌വാദി പാര്‍ട്ടി രണ്ടാമതെത്തിയ മണ്ഡലത്തില്‍ ജനസത്ത ദള്‍ ലോക്താന്ത്രിക് പാര്‍ട്ടിയാണ് ജയിച്ചത്.

എസ്പി സ്ഥാനാര്‍ഥി വിജയിച്ച മാല്‍ഹനി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണപ്രതാപ് സിങ്ങിന് 18,319 വോട്ടുകള്‍ ലഭിച്ചു. 8.01% വോട്ടുകള്‍ ലഭിച്ചു. മണ്ഡലത്തില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥി രണ്ടാമതെത്തി. രസാറയില്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ബബ്ബന് 24,235 വോട്ടുകള്‍ ലഭിച്ചു. കിട്ടിയത് 12.08% വോട്ട്. ബിഎസ്പി സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ സമാജ് പാര്‍ട്ടി രണ്ടാമതെത്തി.

എന്നാല്‍, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ കെട്ടിവച്ച പണം നഷ്ടപ്പെട്ട സീറ്റുകളുടെ എണ്ണവും കുഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 4 മണ്ഡലങ്ങളിലായിരുന്നു ബിജെപി സ്ഥാനാര്‍ഥിക്ക് ജാമ്യസംഖ്യ നഷ്ടമായത്.

No comments