Breaking News

ജെബി മേത്തറുടെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് ആര്‍.എസ്.പി നേതാവ് എ.എ അസീസ്..!! വിവാദമായപ്പോൾ..

 


കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് യു.ഡി.എഫ് ഘടക കക്ഷിയായ ആര്‍.എസ്.പി നേതാവ് എ.എ അസീസ്.

രാജ്യഭ സീറ്റ് പണം നല്‍കി വാങ്ങിയതാണെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായ അസീസ് ആരോപിച്ചു. രാജ്യസഭാ സീറ്റ് സംബന്ധിച്ച്‌ കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന എതിര്‍ ശബ്ദങ്ങള്‍ അടങ്ങുന്നതിന് മുമ്ബാണ് പ്രതിഷേധം യു.ഡി.എഫിലേക്കും ബാധിച്ചിരിക്കുന്നത്.

അസീസിന്റെ ​പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നതായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അസീസിനെതിരെ കര്‍ശന നടപടി വേണം. യു.ഡി.എഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എന്‍.കെ ​പ്രേമചന്ദ്രന്‍ അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

No comments