'ഇന്നലെ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ച ബിജെപിയ്‌ക്ക് അഭിനന്ദനങ്ങള്‍'; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി ശശി തരൂര്‍.. യോഗിക്ക് പ്രത്യേക..
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
കോണ്‍ഗ്രസ് ബിജെപിക്ക് യോഗ്യനായ എതിരാളിയാണെന്ന് ഇനിയും തെളിയിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിലിട്ട കുറിപ്പിലൂടെ പ്രതികരിച്ചു.
തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ തോറ്റു എന്നാല്‍ പരാജയപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ട തരൂര്‍ കോണ്‍ഗ്രസിന്റെ മൂല്യങ്ങളും ബോദ്ധ്യങ്ങളും ആഴത്തില്‍ വേരൂന്നിയതാണെന്നും അത് നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
യുപിയിലും പഞ്ചാബിലുമടക്കമുളള പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ കുറിച്ച് കഴിഞ്ഞദിവസവും തരൂര്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും സംഘടനയെ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു തരൂര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ച് ഇന്നലെ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസില്‍ നിലകൊളളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്‌ട്രത്തിന് നല്‍കുന്ന പോസിറ്റീവ് ആയുളള അജണ്ടയും വീണ്ടും ഉറപ്പിക്കാനും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കാനും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കണമെന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.
No comments