മഹാരാഷ്ട്രയിൽ പിടിമുറുക്കി കേന്ദ്രം..!! ഉദ്ദവ് താക്കറെയുടെ കുടുബത്തിൽ കോടികളുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു..!! തെരഞ്ഞെടുപ്പിന് മുന്നോടിയായി..
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യാസഹോദരന്‍റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്.
ശ്രീധര്‍ മാധവ് പഠാന്‍ക്കറിനെ ലക്ഷ്യം വെച്ചായിരുന്നു റെയ്ഡ്. പരിശോധനയെ തുടര്‍ന്ന് 6.45 കോടി രൂപയുടെ ആസ്തി ഏജന്‍സി മരവിപ്പിച്ചുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഉദ്ദവിന്‍റെ മകന്‍ ആദിത്യ താക്കറെയുടെയും സഹപ്രവര്‍ത്തകന്‍ അനില്‍ പരാബിന്റെയും അടുത്ത അനുയായികളുടെ സ്വത്തുക്കളില്‍ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭാര്യാസഹോദരന്‍റെ സ്ഥാപനങ്ങളിലും റെയ്ഡ് ഉണ്ടായിരിക്കുന്നത്.
ഇതേതുടര്‍ന്ന്, ബംഗാളിനെയും മഹാരാഷ്ട്രയെയും കേന്ദ്രം തിരഞ്ഞെടുത്ത് ലക്ഷ്യമിടുകയാണെന്ന് ശിവസേന ആരോപിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വഴി ഞങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പി സര്‍ക്കാറുകള്‍ ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളും ഇത് നേരിടുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുടെ അനന്തരവനെ ഇ.ഡി ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താക്കറയെ പിന്തുണച്ച് ശരദ് പവാറും രംഗത്തെത്തി. ഇതെല്ലാം രാഷ്ട്രീയമാണെന്നും അഞ്ച് വര്‍ഷം മുമ്ബ് ഇ.ഡി എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു.

No comments