Breaking News

തനിക്ക് "കറുപ്പുനിറം" എന്ന് പറഞ്ഞ എംഎം മണിക്ക് ഉഗ്രൻ മറുപടി നൽകി തിരുവഞ്ചൂർ..

 


കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

ചെങ്ങന്നൂര്‍ കുറിച്ചിമുട്ടത്ത് കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇത് സംബന്ധിച്ച്‌ പുതിയ മാപ്പും പഴയതും അദ്ദേഹം പുറത്തുവിട്ടു. പുതിയ അലൈന്‍മെന്റില്‍ മുളക്കുഴ പഞ്ചായത്ത് വലത് ഭാഗത്താണ് കാണപ്പെടുന്നത്. എന്നാല്‍ പഴയതില്‍ ഈ പ്രദേശം ഇടത് ഭാഗത്തായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മന്ത്രി സജി ചെറിയാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. ഇതിന്റെ ഗുണം ആ‌ര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സജി ചെറിയാന്‍ ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പുറത്തുകൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അലൈന്‍മെന്റിലെ മാറ്റത്തെക്കുറിച്ച്‌ കെ റെയില്‍ എം ഡി അജിത്ത് കുമാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ എം എം മണി എംഎൽഎക്ക് മറുപടി നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം എം എം മണി തിരുവഞ്ചൂർ രാധാകൃഷ്ണനെ കറുത്തവൻ എന്ന രീതിയിൽ പരിഹസിച്ചിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടി എന്നോണം ആണ് ഇന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകിയത്. എം എം മണി ട്രംപ് ആണല്ലോ എന്നായിരുന്നു തിരുവഞ്ചൂർ പറഞ്ഞത്.

No comments