കെസി വേണുഗോപാൽ തെറിക്കും..!! പകരം ഈ നേതാവ്..
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സംഘടനാ ചുമതലയില്‍നിന്ന് മാറ്റണമെന്ന സമ്മര്‍ദം ശക്തമാക്കി തിരുത്തല്‍വാദി നേതാരാഹുല് ഗാന്ധിയുടെ വിശ്വസ്തരായി പ്രവര്‍ത്തിക്കുന്ന മുഖ്യവക്താവും പ്രവര്‍ത്തക സമിതി അംഗവുമായ രണ്‍ദീപ്സിങ് സുര്‍ജേവാല, പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി അജയ് മാക്കന് എന്നിവരെയും മാറ്റണം. ജി-23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തില്‍ ചില മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായേക്കും.
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നേതൃനിരയുമായി സൗഹാര്‍ദത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും വേണുഗോപാല്‍, രണ്‍ദീപ്സിങ്, അജയ് മാക്കന് എന്നിവര്‍ പരാജയമാണെന്ന് തിരുത്തല്‍വാദി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. രാഹുല്‍ ഗാന്ധിക്ക് വഴി കാട്ടുന്നതില്‍ ഗുരുതര പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകുന്നതായും അവര്‍ കുറ്റപ്പെടുത്തുന്നു.
ഗുലാംനബി ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ, രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ, ലോക്സഭാംഗം മനീഷ് തിവാരി തുടങ്ങിയവര്‍ സോണിയയോട് പരാതി ആവര്‍ത്തിച്ചെന്നാണ് വിവരം. അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സോണിയയുടെ അനുനയ ചര്‍ച്ചകള്‍.
ജി-23 സംഘത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തയാറാണെന്ന സന്ദേശം സോണിയ കൈമാറിയതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. ജി-23 സംഘാംഗങ്ങളായ കൂടുതല്‍ പേരെ വരുംദിവസങ്ങളില്‍ കണ്ടേക്കും.

No comments